കോഴിക്കോട്ട് ട്വന്റിഫോറിന്റെ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

24news

ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്ന് വരുന്ന പുതിയ വാര്‍ത്താചാനലായ ട്വന്റിഫോറിന്റെ കോഴിക്കോട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ റോഡില്‍ സിടിസി ഹെഡ് പോസ്റ്റിന് സമീപത്താണ് ബ്യൂറോ. ഉദ്ഘാടന ചടങ്ങില്‍ 24ന്റെ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു. ഫ്ളവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എംഡി ആര്‍ ശ്രീകണ്ഠന്‍നായര്‍,ചീഫ് ന്യൂസ് എഡിറ്റര്‍ പിപി ജെയിംസ്,  എഴുത്തുകാരി കെപി സുധീര, പി.വി ഗംഗാധരൻ, പി.പി ശ്രീധരൻ ഉണ്ണി, യു.കെ കുമാരൻ, ശ്രേയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More