Advertisement

ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ക്കും കുടുംബത്തിനും എതിരായ സൈബര്‍ അധിക്ഷേപം; മലപ്പുറം മുന്നിയൂര്‍ സ്വദേശി റഷീദ് ചെമ്പന്‍ പിടിയില്‍

February 6, 2025
Google News 2 minutes Read
cyber attack

ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരേയും കുടുംബത്തേയും സോഷ്യല്‍ മീഡിയിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മലപ്പുറം മുന്നിയൂര്‍ യുഎച്ച് നഗർ സ്വദേശി അബ്ദുൽ റഷീദ് ചെമ്പനെ (38) തിരൂരങ്ങാടി പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.

ഇന്ന് പുലര്‍ച്ചയോടെയാണ് തിരൂരങ്ങാടി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സ്ത്രീകളെ അധിക്ഷേപിക്കല്‍, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, ട്വന്റിഫോറിന്റെ ലോഗോ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്.

ട്വന്റിഫോര്‍ ചീഫ് എഡിറ്ററെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന ട്വന്റിഫോറിന്റെ പരാതിയിലാണ് നടപടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വിശദമായ പരിശോധനയ്ക്കയക്കാനാണ് പൊലീസിന്റെ തീരുമാനം.

Story Highlights : Cyber ​​attack against Twenty Four News Chief Editor and family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here