Advertisement

ത്രിപുരയിൽ ആദിവാസി യുവതിയെ ഉപദ്രവിച്ചതിനെ തുടർന്ന് വ്യാപക സംഘർഷം;മുന്നൂറോളം ആളുകൾ നാടുവിട്ടു

October 20, 2018
Google News 0 minutes Read
300 people left from tripura over revolt

ത്രിപുരയിൽ ആദിവാസി യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ച് വ്യാപക സംഘർഷം. രണ്ട് സമുദായങ്ങൾ തമ്മിലാണ് സംഘർഷം.

സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു. ഇതോടെ 61 കുടുംബങ്ങളിൽ നിന്നായി 300 ഓളം പേർ പ്രദേശത്തുനിന്നും പാലായനം ചെയ്ത് റാണിർ ബസാർ പോലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

വെസ്റ്റ് ത്രിപുരയിലെ റാണിബസാറിൽവെച്ചാണ് പെൺകുട്ടിയെ ഉപദ്രവിക്കുന്നത്. ഇതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ദുർഗാദേവിയുടെ വിഗ്രഹങ്ങൾ പ്രദർശിപ്പിച്ചത് കാണാനെത്തിയതാണ് പെൺകുട്ടിയും സുഹൃത്തും. വിഗ്രഹങ്ങൾ കാണുന്നതിനിടെ ഒരു സംഘം ആളുകൾ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. മാത്രമല്ല രണ്ടുപേരെയും വംശീയമായി അധിക്ഷേപിക്കാനും ശ്രമിച്ചു.

വീട്ടിലെത്തിയ ഇരുവരും ബന്ധുക്കളെ വിവരമറയിച്ചു. തുടർന്ന് റാണിർബസാറിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിച്ചവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തതായി സബ് ഡിവിഷണൽ ഉഗ്യോഗസ്ഥൻ ബിബി ദാസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here