വീണ്ടും വിതുമ്പി പ്രധാനമന്ത്രി; വീഡിയോ

പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെയും രക്തസാക്ഷിത്വത്തെയും സ്മരിച്ചുകൊണ്ട് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ചാണക്യപുരിയിൽ പുതുതായി നിർമ്മിച്ച ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

പോലീസുകാരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെയും ധീരതയെയും കുറിച്ച് പറഞ്ഞ് വിതുമ്പിക്കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
തീവ്രവാദികളുടെയും ഭീകരരുടെയും തോക്കിന് മുന്നിൽ നെഞ്ചു വിരിച്ച് പടവെട്ടുന്ന ഓരോ പൊലീസുദ്യോഗസ്ഥനെയും ഓർമ്മിക്കേണ്ട ദിനമാണിന്ന്. നക്‌സൽബാധിത പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർ വലിയ സേവനമാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

വീഡിയോ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top