ഇത് നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച വ്യക്തി; ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി തെന്നിന്ത്യൻ താരങ്ങൾ

നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി തെന്നിന്ത്യൻ താരങ്ങൾ രംഗത്ത്. താരത്തിന് കുഞ്ഞ് പിറന്ന വാർത്ത പങ്കുവെച്ചുകൊണ്ട് മാധ്യമ പ്രവർത്തക ശ്രീദേവി ശ്രീധർ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് തെന്നിന്ത്യൻ താരങ്ങളായ തപ്‌സി പന്നു, രകുൽ പ്രീത്, ലക്ഷ്മി മഞ്ജു വിമർശനവുമായി എത്തിയത്.
‘ എന്റെ ആശംസ നിങ്ങളുടെ സുഹൃത്തിനെയും കുഞ്ഞിനെയും അറിയിക്കൂ..അയാൾ ഒരു സ്ത്രീയോട് ചെയതത് പോലെ മറ്റൊരു പുരുഷൻ മകളോട് ചെയ്യാൻ അനുവദിക്കില്ലെന്ന് മകളോട് സത്യ ചെയ്യണം’ – തപ്‌സി പന്നു
And please convey my wish to your friend for the baby GIRL and he should promise his DAUGHTER that he will never let any man do what he did to another woman.
— taapsee pannu (@taapsee) October 20, 2018
‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ക്രിമിനൽ റെക്കോർഡിൽ ഇടംപിടിച്ച ദിലീപ് എന്ന ജെർക്കിനെ ‘ലൗലി’ എന്ന് പറഞ്ഞത് വിശ്വസിക്കാനാകുന്നില്ല ! അയാൾക്കെതിരെ ശബ്ദം ഉയർത്തിയതിന് മലയാള സിനിമയിലെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ല…അപ്പോഴാണ് നിങ്ങളും മാധ്യമങ്ങളും അയാൾക്ക് അനുകൂലമായിരിക്കുന്നത്…എന്തൊരു നാണക്കേട് ‘ – ലക്ഷ്മി മഞ്ജു
Can’t believe u tagged that jerk #Dileep to be lovely who’s still on criminal records for getting an actress kidnapped & almost raped! Women in malayalam aren’t able to work cos they stood up against him..And here’s u & the media, least expected in favor of him! What a shame?!
— Lakshmi Manchu (@LakshmiManchu) October 20, 2018
‘ദിലീപിനെ പോലുള്ളവരെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കരുത്..നമ്മൾ ഒരു നിലപാട് എടുത്തില്ലെങ്കിൽ വേറെ ആരെടുക്കും ? നിങ്ങളിൽ നിന്ന് ഇത്തരത്തിൽ ഒരു ട്വീറ്റ് വന്നത് അവിശ്വസനീയമാണ് ! ഓർക്കുക…നമ്മളാണ് മാറ്റം…ഒരു ഉദാഹരണമാകൂ !’- രകുൽ പ്രീത്
@sridevisreedhar media should not be glorifying people like #dileep.. if v don’t take a stand then who will !! Unbelievable that a tweet like this comes from you ! Remember v r the change .. set examples ! https://t.co/Y6hxHeFSK0
— Rakul Preet (@Rakulpreet) October 20, 2018
നിരവധി പേരാണ് താരങ്ങളുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഡബ്ലിയുസിസി അംഗങ്ങളായ നടിമാരും മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന അഭിനേതാക്കളും സംവിധായകരും മാത്രം ദിലീപിനെതിരെ നിലപാടെടുക്കുകയും മലയാള സിനിമയിലെ വൻ ഭൂരിപക്ഷം ദിലീപിനനുകൂലമായി നിലപാടെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നുള്ള ഇത്തരം ഇടപെടലുകൾ ശ്രദ്ധേയമാവുകയാണ്.
കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ദിലീപ്-കാവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here