നവംബർ 15 ന് പ്രൈവറ്റ് ബസ് പണിമുടക്ക്

bus strike

ഇന്ധനവില കയറ്റത്തിൽ പ്രതിഷേധിച്ച് നവംബർ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക് നടത്തും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റേതാണ് തീരുമാനം.

കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സർവ്വീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വിശദമാക്കി.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധന, ഡീസലിന് സബ്‌സിഡി , റോഡ് ടാക്‌സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി നടത്തുന്ന സൂചന പണിമുടക്കാണിതെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top