ശബരിമല ദർശനത്തിന് അനുമതി തേടിയ യുവതിയോട് സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്

ശബരിമല ദർശനത്തിന് അനുമതി തേടിയ യുവതിയോട് സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്. കോഴിക്കോട് സ്വദേശിനിയായ ബിന്ദുവാണ് ശബരിമല ദർശനത്തിനായി എരുമേലി പോലീസിന്റെ സഹായം തേടിയത്. എന്നാൽ സുരക്ഷയൊരുക്കാനുള്ള പരമിതികൾ ചൂണ്ടിക്കാട്ടി പോലീസ് യുവതിയെ മടക്കി അയക്കുകയായിരുന്നു.

ശബരിമലയിൽ വിവിധ ഇടങ്ങളിൽ നിന്നായി പ്രതിഷേധക്കാർ അധികമായി ഇന്ന് എത്തിച്ചേർന്നിട്ടുണ്ട്. നിലവിൽ ഇരുനൂറ് പോലീസ് പമ്പയിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിനിരട്ടി വരുന്ന പ്രതിഷേധക്കാരെ മറികടക്കാനുള്ള അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ് യുവതിയെ മടക്കി അയച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top