നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

car and lorry accident in nilambur one dead

നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നിലമ്പൂർ മണലൊടി സ്വദേശി അനിൽകുമാറാണ് (44) മരണപ്പെട്ടത്. നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎൻജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ റെയിൽവേ സ്വദേശി ഹംസ, നിലമ്പൂർ സ്വദേശി മുനീർ എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top