വിദേശത്ത് നിന്നും കൊണ്ട് വന്ന കള്ളപ്പണം എത്ര? വിശദീകരണം തേടി വിവരാവകാശ കമ്മീഷന്‍

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയ കള്ളപ്പണവുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം ആവശ്യപ്പെട്ടു. തിരിച്ചെത്തിയ കള്ളപ്പമെത്ര? ഇതിനായി സ്വീകരിച്ച നടപടികള്‍? ഈ തുകയില്‍ എത്ര വീതം ഓരോ പൗരന്റെയും അക്കൗണ്ടില്‍ നിക്ഷേപിച്ചു? എന്നിവയടക്കമുള്ള കാര്യങ്ങളിലാണ് വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്ര മന്ത്രിമാര്‍ക്ക് നേരെ ഉയര്‍ന്ന അഴിമതി പരാതികളും അതിന്മേല്‍ സ്വീകരിച്ച നടപടികളും വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More