ശബരിമല യുവതി പ്രവേശനം; മൂന്ന് റിട്ട് ഹർജികൾ നവംബർ 13 ന് കേൾക്കും

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച മൂന്ന് റിട്ട് ഹർജികൾ നവംബർ 13 വൈകീട്ട് മൂന്ന് മണിക്ക് പരിഗണിക്കും. എല്ലാ കേസികളും തുറന്ന കോടതിയിൽ കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞു. ഇത് സംബന്ധിച്ച പട്ടിക വെബ്‌സൈറ്റിൽ വരും.

നിലവിൽ ശബരിലമ യുവതി പ്രവേശനം സംബന്ധിച്ച് 19 പുനഃപരിശോധനാ ഹർജികൾ എത്തിയിട്ടുണ്ട്. എന്നാൽ ഈ ഹർജികൾ മറ്റ് 3 റിറ്റ് ഹർജികൾക്കൊപ്പം കോൾക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

ഇപ്പോൾ കോടതിക്ക് മുമ്പാകെ എത്തിയിട്ടുള്ള മൂന്ന് ഹർജികൾ പരിഗണക്കുന്ന കാര്യത്തിൽ മാത്രമാണ് നിലവിൽ താരുമാനമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top