ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

final decision on manju sabarimala entry tomorrow

ശബരിമല യുവതി പ്രവേശന വിധിയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായകയോഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. തുലാംമസ പൂജകള്‍ക്കായി വിധിയ്ക്ക് ശേഷം ശബരിമല നട തുറന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒരു യുവതിയ്ക്ക് പോലും ക്ഷേത്ര ദര്‍ശനം നടത്താനായില്ല. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സമരക്കാര്‍ ഒരു പോലെ സംഘടിച്ചെത്തി. രണ്ട് യുവതിള്‍ കാനന പാത പിന്നിട്ട് പതിനെട്ടാംപടിയ്ക്ക് സമീപം വരെ എത്തി തിരിച്ച് പോകേണ്ടതായും വന്നു. സര്‍ക്കാറിന്റെ പുനഃപരിശോധന ഹര്‍ജി യോഗത്തില്‍ ചര്‍ച്ചയാകം. ആറോളം പുനഃപരിശോധന ഹര്‍ജിയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ തന്നെ കോടതിയ്ക്ക് മുന്നില്‍ ഉള്ളത്.  സുപ്രീംകോടതിയില്‍ നിലവിലുള്ള പുനഃപരിശോധഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും.  ഇന്നത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് ദില്ലിയിലെത്തി ഏകോപനം നിര്‍വ്വഹിക്കും.

അതേ സമയം ശബരിമല സ്ത്രീപ്രവേശന വിധിയിൽ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന നിലപാടുമായി എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top