ഐഎഫ്എഫ്‌കെ ഡിസംബർ 7 മുതൽ; നവംബർ ഒന്ന് മുതൽ രജിസ്‌ട്രേഷൻ

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്രചലച്ചിത്രമേള ഡിസംബർ 7 ന് ആരംഭിക്കും. അടുത്ത മാസം ഒന്ന് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഐഎഫ്എഫ്‌കെയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 10 ന് തുടങ്ങും. ഏഴ് ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിൽ 150 ാേളം സിനിമകൾ പ്രദർശിപ്പിക്കും.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലനെ നേരത്തെ അറിയിച്ചിരുന്നു. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും ഏഷ്യൻ സിനിമകൾക്കും ജൂറികൾക്കും കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. മത്സരവിഭാഗത്തിൽ രണ്ട് ചിത്രങ്ങളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും തെരഞ്ഞെടുത്തു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here