പിസി ജോര്‍ജ്ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയ കന്യാസ്ത്രീയുടെ സഹോദരി പി സി ജോർജിനെതിരെ പരാതി നല്‍കി.   നിയമസഭാ എത്തിക്സ് കമ്മിറ്റി ചെയർമാനാണ് പരാതി സമര്‍പ്പിച്ചത്.നിയമസഭാ സെക്രട്ടറി മുഖേനയാണ് പരാതി നൽകിയത്.   പി സി ജോർജിന്റെ അവഹേളന പരാമർശങ്ങൾ പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.  കമ്മിറ്റി മുൻപാകെ ഹാജരായി വിശദീകരണം നൽകാൻ അവസരം നൽകണമെന്നും പി സി ജോർജ്  തന്റെ എംഎല്‍എ പദവി ദുരുപയോഗപ്പെടുത്തുന്നുവെന്നും പരാതിയില്‍ ഉണ്ട്.  എത്തിക്സ് കമ്മിറ്റിയിൽ നിന്ന് പി സി ജോർജിനെ പുറത്താക്കണമെന്നും സഹോദരി ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top