ദിലീപിനെതിരെയുള്ള പരാമർശം; റായ് ലക്ഷ്മിക്കെതിരെ പ്രതികാര നടപടി

നടി റായ് ലക്ഷ്മിയെ ദിലീപ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നാണ് റായ് ലക്ഷ്മിയെ ഒഴിവാക്കിയത്.
ദിലീപിനെ വിമർശിച്ച് ട്വീറ്റ് ചെയ്ത നടിമാരുടെ കൂട്ടത്തിൽ റായ് ലക്ഷ്മി ഉണ്ടായിരുന്നെന്നും ഇതിനെത്തുടർന്നാണ് നടിയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയതെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ദിലീപ്കാവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിൽ ആശംസ നേർന്ന വനിതാ മാധ്യമ പ്രവർത്തകയുടെ ട്വീറ്റിനെതിരേ തെന്നിന്ത്യൻ നടിമാർ രംഗത്ത് വന്നിരുന്നു.
ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവർത്തകയെ വിമർശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റായ് ലക്ഷ്മിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here