തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം

തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം. കനറ ബാങ്കിന്റെ കിഴക്കുംപാട്ടുകരയിലെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടമായില്ല. കമ്പി പാര ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് മോഷണം നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു . സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ലഭ്യമായ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top