‘മുഖ്യമന്ത്രിക്ക് ഉപദേശകരുണ്ട്, രാജകുടുംബത്തിന് അതില്ല’; ‘മറുപടി നാളെ’: രാജകുടുംബാംഗം ശശികുമാര വര്‍മ

ശബരിമലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പന്തളം രാജകുടുംബം. മുഖ്യമന്ത്രിക്ക് ഉപദേശകരുണ്ടെന്നും എന്നാൽ രാജകുടുംബത്തിന് അതില്ലെന്നും പന്തളം രാജകുടുംബാംഗം ശശി കുമാര വർമ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് എന്തെന്ന് പരിശോധിച്ച് നാളെ പ്രതികരിക്കും. ഭക്തയായ ഒരു യുവതി പോലും സന്നിധാനത്ത് വന്നില്ലെന്നും ശശി കുമാര വർമ്മ പറഞ്ഞു.

ക്ഷേത്രം ദേവസ്വം ബോർഡിന്‍റെ സ്വത്താണെന്നും അത് എല്ലാവരും ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ക്ഷേത്രം തുറക്കാനുള്ള അവകാശം ദേവസ്വം ബോർഡിനാണ്. പന്തളം കൊട്ടാരം കടക്കെണിയിലായപ്പോൾ ക്ഷേത്രം കൈമാറിയതാണ്. തെറ്റായ അവകാശവാദങ്ങൾ ആരും ഇനിയും ഉന്നയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top