Advertisement

ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

October 23, 2018
Google News 0 minutes Read
hc to consider report submitted by govt on sabarimala women entry

ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അഭിഭാഷകരായ എ.കെ മായ, എസ്. രേഖ, കലാകാരി ജലജമോള്‍, സാധാരണ ഭക്തയായ ജയമോള്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളതായും ഹര്‍ജിയില്‍ പറയുന്നു. യുവതികൾക്ക് സൗകര്യവും സംരക്ഷണവും നൽകണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ യുവതികൾക്ക് പ്രവേശനം വിലക്കപ്പെട്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ കേസില്‍ എതിര്‍കക്ഷികളാണ്. ഹര്‍ജി നാളെ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here