നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടുനൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ

cannot give appunni phone says prosecution

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ട് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിലെ നിർണ്ണായക തൊണ്ടിമുതലാണ് ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ.

ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്റെ ഫോൺ വിട്ടുനൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി.

ഫോൺ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട സമയത്ത് ഫോൺ ഉപയോഗിച്ചിരുന്നത് ദിലീപാണ്. ദിലീപിൻറെ കുറ്റസമ്മത മൊഴിയിൽ ഇക്കാര്യങ്ങൾ വ്യകത്മാക്കുന്നുണ്ട്.

കേസിൽ ഈ മാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top