വൈക്കത്ത് ഇന്ന് ഹർത്താൽ

വൈക്കം താലൂക്കിൽ ഇന്ന് ഹർത്താൽ. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശബരിമല യുവതി പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ മാർച്ച് കടന്നുപോകുന്നതിനിടെ ഇന്നലെ കല്ലേറുണ്ടായി. തുടർന്നു നടന്ന സംഘർഷത്തിൽ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറുണ്ടായെന്ന് ബിജെപിയും ജാഥയ്ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് സിപിഎമ്മും ആരോപിച്ചു. സംഘർഷത്തെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

Top