‘ബിജെപിയിലേക്ക് സംഭാവന നല്‍കൂ’; നരേന്ദ്ര മോദി ആപ്പിലൂടെ അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

നരേന്ദ്ര മോദി എന്ന മൊബൈല്‍ ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ബിജെപിക്ക് സംഭാവനയായി മോദി ആപ്പിലൂടെ 1000 രൂപ സംഭാവന നല്‍കിയാണ് നരേന്ദ്ര മോദി പ്രവര്‍ത്തകരോട് സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

‘നരേന്ദ്ര മോദി ‘ മൊബൈല്‍ ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ സംഭാവനയായി നല്‍കാം. നിങ്ങളുടെ പിന്തുണയും സംഭാവനയും രാജ്യത്തെ സേവിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും എന്നാണ് ‘ആപ്പ്’ പരിചയപ്പെുത്തി നരേന്ദ്രമോദി പറഞ്ഞത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ധനസമാഹരണ പരിപാടികളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ ഈ നടപടി.

2016-17 വര്‍ഷത്തില്‍ നടത്തിയ ധനസമാഹരണത്തില്‍ 532.27 കോടിയായിരുന്നു ബി.ജെ.പിക്ക് സംഭാവന ഇനത്തില്‍ മാത്രം ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76.85 കോടി രൂപയുടെ വര്‍ധനയാണ് ബി.ജെ.പിക്ക് ലഭിച്ച സംഭാവനയില്‍ ലഭിച്ചത്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിദേശമലയാളികളുടെ സഹായം തേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ബി.ജെ.പിക്കാര്‍ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top