ക്ഷേത്രം ഭക്തരുടേത്; മേൽക്കൊയ്മ അധികാരമാണ് ദേവസ്വം ബോർഡിന് ഉള്ളത് : ശശികുമാര വർമ്മ

panthalam royal family reply to cm

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേതാണെന്നും മൽക്കൊയ്മ അധികാരമാണ് ദേവസ്വം ബോർഡിന് ഉള്ളതെന്നും ശശികുമാര വർമ്മ പറഞ്ഞു.

ശബരിമല വരുമാനത്തിൽ കണ്ണുംനട്ട് ഇരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികളെന്നും കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വർഷം കൂടുമ്പോൾ മാറുന്നതല്ലെന്നും ശശികുമാര വർമ്മ പറഞ്ഞു.

ഇന്നലെ പത്തനംതിട്ടയിൽ എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മുഖ്യമന്ത്രി തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും വിമർശിച്ചിരുന്നു.
ക്ഷേത്രം സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസിലാക്കിയാൽ നല്ലതെന്നും ദേവസ്വം ബോർഡിനാണ് ക്ഷേത്രങ്ങളുടെ അവകാശമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top