‘രാജാവില്ലെങ്കില്‍ പിന്നെന്തിനാണ് മന്ത്രി?’ ; കവനന്റ് പ്രകാരം അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് ശശികുമാരവര്‍മ

രാജാവിനെ തള്ളിപ്പറഞ്ഞത് മന്ത്രിയാണെന്നും പന്തളം കൊട്ടാരത്തില്‍ ആരും മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ. രാജാവില്ലാത്തിടത്ത് പിന്നെന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുടെ മേല്‍ പന്തളം രാജകുടുംബത്തിന് ഉടമസ്ഥാവകാശമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മറുപടി പറയാന്‍ പന്തളം കൊട്ടാരത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശശികുമാര വര്‍മയുടെ പരാമര്‍ശം.

തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി ലയിക്കുന്നതിനായി 1949 ഉണ്ടാക്കിയ കവനന്റ്‌(ഉടമ്പടി) പ്രകാരം ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിന്‌ അവകാശമുണ്ടെന്ന വാദം ശശികുമാരവർമ ആവര്‍ത്തിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങൾക്ക്‌ മാറ്റം വരുത്താൻ മറ്റാർക്കും അധികാരമില്ലെന്നും വാർത്താ സമ്മേളനത്തിൽ ശശികുമാരവർമ പറഞ്ഞു.

ക്ഷേ​ത്രം ഭ​ക്ത​രു​ടേ​താ​ണ്‌. മേ​ൽ​ക്കോ​യ്‌മാ അ​ധി​കാ​ര​മാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​നു​ള്ള​ത്‌. ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ അ​തേ​പ​ടി ന​ട​പ്പാ​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ക​വ​ന​ന്‍റ് ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദേ​വ​സ്വം​ബോ​ർ​ഡി​ന് അ​ധി​കാ​രം ല​ഭി​ച്ച​ത് ക​വ​ന​ന്‍റി​ലാ​ണെ​ന്നും ശശികുമാരവർമ പറഞ്ഞു.

ത​ങ്ങ​ൾ മ​ന്ത്രി​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഏ​താ​നും മാ​സ​ത്തേ​ക്കും ഏ​താ​നും വ​ർ​ഷ​ത്തേ​ക്കും വ​ന്ന് ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ബ​ന്ധ​മ​ല്ല കൊ​ട്ടാ​ര​ത്തി​ന്‍റേ​ത്. ആ​ചാ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ല. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ ക​ണ്ണു​ന​ട്ടി​രി​ക്കു​ന്ന​വ​ര​ല്ല കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ. രാ​ജാ​വി​ല്ലാ​ത്തി​ട​ത്ത് എ​ന്തി​നാ​ണ് മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top