വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് സെഞ്ച്വറി

വെസ്റ്റ് ഇന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 106 പന്തില്‍ നിന്ന് പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി സെഞ്ച്വറി കുറിച്ചത്. ഏകദിന കരിയറിലെ 37-ാം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്.

ഈ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 81 ല്‍ എത്തിയപ്പോള്‍ കോഹ്‌ലി 10000 റണ്‍സ് ക്ലബില്‍ സ്ഥാനം പിടിച്ചിരുന്നു. വിശാഖപട്ടണത്ത് നടക്കുന്ന ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 44 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top