അലോക് വര്‍മയുടെ വസതിക്ക് സമീപം സംശയാസ്പദമായി നാല് പേരെ പിടികൂടി

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ നാല് പേരെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അലോക് വര്‍മയെ നിരീക്ഷിക്കാനായി എത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.
പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കഴിഞ്ഞ ദിവസമാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top