‘ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ് വേഷത്തില്‍’; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

ആര്യനാടുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വല്ലഭദാസ് പോലീസ് വേഷത്തില്‍ ശബരിമലയിലെത്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ചിത്രസഹിതമാണ് പലരും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിലുള്ളത് വല്ലഭദാസ് അല്ല. ആഷിക്ക് എന്ന ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. 2017 കെഎപി 5 ബറ്റാലിയന്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ശബരിമലയില്‍ പോലീസ് യൂണിഫോമിട്ട് വേഷം മാറി എത്തിയ വല്ലഭദാസ് എന്ന ഡിവൈഎഫ്‌ഐ ഗുണ്ടയാണിതെന്ന് പറഞ്ഞാണ് ആഷിക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വ്യാജവാര്‍ത്ത പതിനായിരത്തിലധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top