ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ സമയത്തില്‍ മാറ്റം

ഉച്ചക്ക് നടത്തി വന്നിരുന്ന എസ്എസ്എല്‍സി പരീക്ഷ ഇത്തവണ മുതല്‍ രാവിലെ നടത്തും. രാവിലെ ഹയര്‍ സെക്കന്ററി പരീക്ഷക്കൊപ്പം എസ്എസ്എല്‍സി പരീക്ഷ കൂടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച് നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.
നേരത്തെ ബാലാവകാശ കമ്മീഷന്‍ ഇതേ ആവശ്യവുമായി ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. അതിനാല്‍ ചോദ്യപേപ്പര്‍ രാവിലെ സ്‌കൂളുകളില്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here