Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമാധാന പുരസ്‌കാരം നല്‍കിയതില്‍ കൊറിയയില്‍ പ്രതിഷേധം

October 26, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018 ലെ സിയൂള്‍ സമാധാന പുരസ്‌കാരം നല്‍കിയതില്‍ കൊറിയയില്‍ പ്രതിഷേധം. അന്താരാഷ്ട്ര സഹകരണവും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനയും ഇന്ത്യയിലെ ജനങ്ങളുടെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മോദിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നാണ് പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കിയത്.

എന്നാൽ, നരേന്ദ്ര മോദിക്ക് പുരസ്കാരം നൽകിയതിൽ കടുത്ത പ്രതിഷേധമാണ് കൊറിയൻ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഇരുപതോളം കൊറിയൻ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമാധാന പുരസ്കാരത്തിന് മോദി അർഹനല്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 26 സംഘടനകളാണ് രംഗത്തു വന്നത്.

മോദിയുടെ ചരിത്രം പരിശോധിക്കണം. ഒപ്പം, ഇന്ത്യയിലെ മുസ്ലിങ്ങളോട് മോദിയുടെ നിലപാടും പരിശോധനയ്ക്ക് വിധേയമാക്കണം. 2002ൽ മോദിയുടെ അറിവോടു കൂടി മുസ്ലിങ്ങൾക്കെതിരെ നടന്ന കലാപങ്ങളിൽ 1000ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 2002ലെ കലാപത്തെ തുടർന്ന് മോദിക്ക് യുഎസിലും യുകെയിലും യൂറോപ്യൻ യൂണിയനിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നെന്നും കൊറിയയിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here