ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് തുറന്ന് സമ്മതിച്ച് സൗദി

khashogi

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ. കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് തുര്‍ക്കി കൈമാറിയ വിവരങ്ങള്‍ ഇത് തെളിയിക്കുന്നതാണെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചു. തുര്‍ക്കിയിലെ സൗദി എംബസിയില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്.

മരണം സംബന്ധിച്ച വിവരങ്ങള്‍ തുര്‍ക്കി സൗദിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇത് പരിശോധിച്ചാണ് സൗദിയുടെ കുറ്റസമ്മതം.  സൗദി പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്.  കേസില്‍ സംശയിക്കപ്പെടുന്നവരുടെ നീക്കങ്ങള്‍ എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടത് പ്രകാരമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ശൈഖ് സൗദ് അല്‍ മോജെബിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top