Advertisement

‘ബിജെപി അയ്യപ്പഭക്തര്‍ക്കൊപ്പം’: അമിത് ഷാ

October 27, 2018
0 minutes Read
Amit Sha 1

അയ്യപ്പഭക്തരുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കും. കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയാണെന്നും അമിത് ഷാ കണ്ണൂരില്‍ പറഞ്ഞു. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയതാണ് അദ്ദേഹം.

ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ ജയിലിലടച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിനുവേണ്ടിയാണെന്നും അവര്‍ ചെയ്ത തെറ്റ് എന്താണെന്നും അമിത് ഷാ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അടിയന്തരാവസ്ഥ കാലത്തിന് തുല്യമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെ വലിച്ചുതാഴെയിടാനും മടിക്കില്ലെന്ന് അമിത് ഷാ ആഞ്ഞടിച്ചു.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top