അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി

court

അയോധ്യ കേസ് പരിഗണിക്കുന്നത് പുതിയ ബഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസുമാരായ എസ്‌കെ കൗൾ, കെഎം ജോസഫ് എന്നിവരും മൂന്നംഗ ബഞ്ചിൽ ഉണ്ട്.

കേസ് കൂടുതലംഗങ്ങളുള്ള ബഞ്ചിലേക്ക് വിടേണ്ടെന്ന് സെപ്തംബർ 27ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. അന്ന് ബഞ്ചിൽ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരെ മാറ്റിയാണ് പുതിയ ബഞ്ച് കേസ് പരിഗണിയ്ക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top