റാഫേൽ ഇടപാട്; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് എടുത്ത നടപടികളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, റാഫേൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ സമീപിച്ചു.

അതിനിടെ റഫാൽ ഇടപാടിൽ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്തെത്തി. റഫാൽ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫൻസ് ഏജൻസിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയൻസിന് നൽകി എന്നതാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top