സെല്‍ഫിക്കിടെ കൊക്കയിലേക്ക് വീണ് അമേരിക്കന്‍ മലയാളി ദമ്പതികള്‍ മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കുമ്പോള്‍ മലയാളികള്‍ കൊക്കയിലേക്ക് വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി വിശ്വനാഥന്‍- ഡോ. സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി – ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിംഗിനിടെ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here