‘തല എന്നാ സുമ്മാവാ’; ക്രിക്കറ്റ് ആസ്വാദകരെ ഞെട്ടിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ കിടിലന്‍ ക്യാച്ച്

പൂനെയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ കിടിലന്‍ ക്യാച്ച്. സഹതാരങ്ങളെയും ഗാലറിയെയും ആവേശത്തിലാഴ്ത്തിയായിരുന്നു ‘തല’ ധോണിയുടെ അത്യുഗ്രന്‍ ഡൈവിംഗ് ക്യാച്ച്. വിക്കറ്റ് പിന്നില്‍ നിന്നിരുന്ന ധോണി 20 യാര്‍ഡോളം പുറകോട്ട് ഓടിയാണ് ഉയര്‍ന്നുപൊന്തിയ പന്ത് കൈപിടിയിലൊതുക്കിയത്. ജസ്പ്രീത് ബുംറയുടെ ഓവറില്‍ 15 റണ്‍സുമായി നിന്നിരുന്ന ചന്ദ്രപോള്‍ ഹേമരാജാണ് ധോണിയുടെ അസാമാന്യ ക്യാച്ചിലൂടെ പുറത്തായത്. പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ശരീരത്തെ മെരുക്കാനുള്ള അസാമാന്യ പാഠവമാണ് ധോണിയെ മറ്റ് സീനിയര്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here