പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍. ഐ.ജി മനോജ് എബ്രഹാമിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് ബി.ജെ.പി നേതാവായ കല്ലാച്ചി നിടുംപറമ്പ്‌ മാവുള്ളപറമ്പത്ത് എം.എം. മനുവിനെ റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയുടെ പേരില്‍ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതാണ് നടപടിക്ക് കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top