‘ഇതൊക്കെ വളരെ സിംപിളല്ലേ’; കോഹ്‌ലിക്ക് വീണ്ടും സെഞ്ച്വറി

വെസ്റ്റ് ഇന്‍ഡീസിനെതിരായ പൂനെ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടുന്നത്. ഏകദിന കരിയറിലെ 38-ാം സെഞ്ച്വറിയാണ് കോഹ്‌ലി പൂനെയില്‍ സ്വന്തമാക്കിയത്. 110 പന്തില്‍ നിന്ന് ഒരു സിക്‌സറും പത്ത് ഫോറും അടങ്ങിയതാണ് ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്‌സ്. പൂനെ ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് ഇനി വേണ്ടത് 73 പന്തില്‍ നിന്ന് 80 റണ്‍സാണ്. അഞ്ച് വിക്കറ്റുകളാണ് ഇനി ശേഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top