ശബരിമല വിധി; സുപ്രീം കോടതിയില്‍ ഒരു പുനഃപരിശോധന ഹര്‍ജി കൂടി

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ പുനഃപരിശോധന ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് സൊസൈറ്റിയാണ് ഹർജി നൽകിയത്. ബോർഡിലെ വനിത ജീവനക്കാർ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. ആർത്തവ സമയത്തെ ക്ഷേത്ര പ്രവേശന വിലക്ക് ഇല്ലാതായതോടെ ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാർ പ്രതിസന്ധിയിലായെന്നാണ് ഹർജി. വിധിയോടെ വനിതാ ജീവനക്കാർക്ക് മാസത്തിൽ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായെന്നും ഹർജിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top