തൃണമൂൽ സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു

തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദോപധ്യായ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പശ്ചിമബംഗാൾ മുൻ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 1960 ൽ കോൺഗ്രസിൽ ചേർന്നു. 1996ലും 1972 ലും ടോളിഗഞ്ച് മണ്ഡലത്തിൽനിന്നും നിയമസഭയിലെത്തി. 1998 ൽ തൃണമൂൽ രൂപീകൃതമായപ്പോൾ കോൺഗ്രസ് വിട്ട അദ്ദേഹം മമതയ്‌ക്കൊപ്പം ചേർന്നു.

മുഖ്യമന്ത്രി മമതാ ബാനർജി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി മമതാ ബാനർജി ട്വീറ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top