പൂനെ ഏകദിനം; വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

പൂനെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കീറോണ്‍ പവല്‍, ചന്ദ്രപോള്‍ ഹേമരാജ് എന്നിവരെ ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ മാര്‍ലോണ്‍ സാമുവല്‍സിനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് നേടിയിട്ടുണ്ട്. ഷായി ഹോപും ഷിമ്രോണ്‍ ഹെറ്റ്മിറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ടോസ് ലഭിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here