സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകൾ തീയിട്ടു; റീത്ത് വെച്ചു

sandeepanandagiri car set to fire

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ എത്തിയ ആക്രമി സംഘം രണ്ട് കാറുകൾക്ക് തീയിടുകയും ആശ്രമത്തിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തു. ഫയർഫോഴ്‌സ് ത്തെിയാണ്തീ അണച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ഈ വിഷയത്തിൽ ബിജെപിക്കും സംഗപരിവാറിനുമെതിരെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ പേരിൽ അദ്ദേഹത്തിന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു.

അതേസമയം, ശബരിമല യുവതി പ്രവേശനത്തിലെടുത്ത തന്റെ നിലപാടുകളിൽ തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാൻ നോക്കേണ്ടെന്ന് സ്വാമി സന്ദീപാനന്ദ പറഞ്ഞു. വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top