താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു

എൻസിപിയിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. എൻസിപി സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ് താരിഖ് അൻവർ.

ദേശീയ അധ്യക്ഷൻ ശരദ് പവാർ വിഷയത്തിൽ പ്രധാനമന്ത്രിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയെന്നാരോപിച്ചാണ് താരിഖ് അൻവർ കഴിഞ്ഞ മാസം പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

താരിഖ് അൻവർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. മാതൃപാർട്ടിയിലേക്ക് താരിഖ് അൻവറിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോൺഗ്രസ് അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top