മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

pinarayi vijayan video message

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്ത്രീയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിലാണ് ചെറുകോൽ സ്വദേശിനി മണിയമ്മയെ (72) പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്.

മണിയമ്മയെ 23ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ജാമ്യവും നൽകി. സ്റ്റേഷനിൽതന്നെ ജാമ്യം നൽകാവുന്ന വകുപ്പാണ് ചുമത്തിയിരുന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top