യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കും: മുഖ്യമന്ത്രി

sabarimala case pinarayi

സുപ്രീം കോടതി വിധി ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായിരുന്നെങ്കില്‍ ഭരണഘടനാ അനുസൃതം അധികാരത്തിലേറിയ സര്‍ക്കാര്‍ അത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയുടെ കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരേ അവകാശമുള്ളവരാണെന്ന എല്‍ഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ എന്ന നിലയില്‍ വിധി ഏതായാലും നടപ്പിലാക്കുകയാണ് ചെയ്യുക.

യുവതീ പ്രവേശനത്തിനെതിരെ ഏതാനും പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. അത് പരിഗണിക്കുന്ന കോടതി യുവതീ പ്രവേശനം വിലക്കിയുള്ള മുന്‍ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് പറഞ്ഞാല്‍ അതും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ല എന്ന് വിമര്‍ശകര്‍ ചോദിച്ചാല്‍ അത് സാധ്യമല്ലെന്നാണ് ഉത്തരം. കാരണം, സുപ്രീം കോടതി വിധി പുറപ്പെടുവിക്കും മുന്‍പ് സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും അതേപടി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അങ്ങനയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ യുക്തിയില്ലെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top