നരേന്ദ്രമോഡി ജപ്പാനില്‍

japan

ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ജപ്പാനില്‍ എത്തിയത്. ഇരുരാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണിത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോഡി ചര്‍ച്ച നടത്തും.
ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കല്‍, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും ചര്‍ച്ച നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top