ശബരിമല: വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയെന്ന് പ്രിയങ്കാ ഗാന്ധി

ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാറായാലും സംസ്ഥാന സര്‍ക്കാറായാലും വിധി അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അമിത് ഷാ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? കലാപത്തിന് പ്രേരിപ്പിക്കുകയാണോ എന്നും പ്രിയങ്ക ഫെയ്സ് ബുക്കില്‍ കുറിച്ചു. ഈ മനുഷ്യന്‍ എത്രയും വേഗം അറസ്റ്റിലാകുമെന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്. കെപിസിസി നിലപാടിന് എതിരായ അഭിപ്രായവുമായാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയ്ക്ക് അനുകൂലമായ നിലപാടാണ് ശബരിമല വിഷയത്തില്‍ കെപിസിസി കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന് എതിര്‍ക്കുന്ന നിലപാടാണ് ഇപ്പോള്‍ കെപിസിസിയുടേത്. എന്നാല്‍ കേരള സര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന അമിത് ഷായുടെ ഇന്നലത്തെ പ്രസംഗത്തിന് മറുപടിയായാണ് പ്രിയങ്കയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here