ഭക്തര്‍ക്ക് ഒപ്പമാണ്, ബിജെപിയ്ക്ക് ഒപ്പമല്ല; അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

vellappalli

അമിത് ഷായെ തള്ളി വെള്ളാപ്പള്ളി. എസ്എന്‍ഡിപി ബിജെപിയ്ക്ക് ഒപ്പമില്ലെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ഭക്തര്‍ക്ക് ഒപ്പമാണ് എസ്എന്‍ഡിപി എന്ന് വച്ച് ബിജെപിയ്ക്ക് ഒപ്പമല്ല. വിധിയ്ക്ക് എതിരെ എസ്എന്‍ഡിപി റിവ്യൂ ഹര്‍ജിയും നല്‍കില്ല. അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെ എസിനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.  എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് ഇന്നലെ ശിവഗിരിയില്‍ വെള്ളാപ്പള്ളി വേദിയില്‍ ഇരിക്കുമ്പോള്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിരെ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ശബരിമലയിലെ ആചാരങ്ങളിൽ കൈകടത്തിയാൽ രാജ്യത്തെ മുഴുവൻ ബിജെപി പ്രവർത്തകരും ഒരൊറ്റ ശിലയായി അയ്യപ്പ ഭക്തർക്കൊപ്പം നിൽക്കുമെന്നാണ് ഇന്നലെ അമിത് ഷാ പറഞ്ഞത്. സർക്കാരിന് ഇത്തരം നിർദേശങ്ങൾ നൽകുന്ന കോടതികളോട്, നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ വേണം നൽകേണ്ടതെന്നാണു പറയാനുള്ളതെന്നും. അപ്രായോഗിക ഉത്തരവുകളിൽനിന്നു കോടതി പിൻമാറണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top