‘വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് അമിത് ഷാ’; തിരിച്ചടിച്ച് വി.എസ്

vs achuthanandan approaches hc in connection with icecream parlor case

കേരളത്തിന്‍റെ മനസ്സറിയാതെ, ഇവിടെ വന്ന് വര്‍ഗീയ വാചക കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്ന് വിഎസ് അച്യുതാനന്ദന്‍.

കഞ്ചിക്കോട് കോച്ച് ഫാക്റ്ററിയടക്കം, കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിക്കുകയും, അതേ സമയം, അതെല്ലാം അനുവദിച്ചു തന്നത് തങ്ങളാണ് എന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന് ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ നിലപാടെടുക്കുകയും, സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് കേരളത്തിലെത്തുമ്പോള്‍‌ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട് എന്ന് അമിത് ഷാ മനസ്സിലാക്കുന്നത് നല്ലതാണ് – വിഎസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top