കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്തണം: വി.ടി ബല്‍റാം

vt balram

രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വി.ടി ബല്‍റാം എംഎല്‍എ. ഇതുപോലെയുള്ള എല്ലാവരെയും പിടിച്ച് അകത്തിടണമെന്നാണ് കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടെയും ആവശ്യമെന്ന് പറഞ്ഞ ബല്‍റാം കോണ്‍ഗ്രസ് കലാപകാരികള്‍ക്കൊപ്പമല്ല വിശ്വാസികള്‍ക്കൊപ്പമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.”

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top