അയോധ്യാ കേസില്‍ എത്രയും വേഗം വിധി പ്രഖ്യാപിക്കണമെന്ന് യോഗി ആദിത്യനാഥ്

Jinnah cannot be honoured in India says UP CM Yogi Adityanath

അയോധ്യാ കേസില്‍ എത്രയും വേഗം വിധി പ്രഖ്യാപിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയം രാഷ്ട്രീയ പ്രശ്‌നമല്ല. വിശ്വാസത്തിന്റെ ഭാഗമാണ്. ശബരിമലയുടെ കാര്യത്തില്‍ വിധി പറയാമെങ്കില്‍ അയോധ്യാ കേസില്‍ എന്തുകൊണ്ട് വിധി വൈകുന്നുവെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ശബരിമല കേസില്‍ സുപ്രീം കോടതിക്ക് തിടുക്കത്തില്‍ വിധി പറയാമെങ്കില്‍ അയോധ്യാ വിഷയത്തിലും വിധി പറയാന്‍ കഴിയണം. അത് ഉടന്‍ തന്നെ ചെയ്യണമെന്ന് കോടതിയോട് താന്‍ അപേക്ഷിക്കുകയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 29 ന് അയോധ്യാ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് യോഗിയുടെ പരാമര്‍ശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top