എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാൻ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

hc asks govt to give protection for pilgrims

എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാൻ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നിഷേധിക്കുകയാണന്നും ദർശനത്തിന് സംരക്ഷണം വേണമെന്നും കേന്ദ്ര സർക്കാർ ഇക്കാര്യം നിർദേശിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ്
കോടതിയുടെ നിർദേശം.

ശബരിമലയിൽ എത്തുന്നവർ അത് പുരുഷനായാലും സ്ത്രീ ആയാലും യഥാർത്ഥ വിശ്വാസിയാണങ്കിൽ
സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചു .സർക്കാർ സംരക്ഷണം നൽകുമെന്ന് സർക്കാർ ഉറപ്പു
നൽകുമ്പോൾ ഹർജിക്കാരുടെ ആശങ്കക്ക് വകയില്ല. സംരക്ഷണം തേടി ഹർജിക്കാർ കോടതിയിലെത്തിയത് അപക്വമായിപ്പോയന്നും സംരക്ഷണം കിട്ടില്ലന്ന വാദം യുക്തിക്ക് നിരക്കാത്തതാണന്നും കോടതി ചൂണ്ടിക്കാട്ടി .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top