‘പെരിയാര്‍ സംരക്ഷണം പ്ലാനില്‍ മാത്രം ഒതുങ്ങരുത്’; സര്‍ക്കാരിനോട് ഹൈക്കോടതി

പെരിയാര്‍ മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംയോജന നദീതട പരിപാലനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. (high court direct to take action in periyar river pollution)
പെരിയാര്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് മുന്‍പുതന്നെ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷമായിരുന്നു കോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍. പെരിയാര്‍ സംരക്ഷണം പ്ലാനില്‍ മാത്രം ഒതുങ്ങരുത് എന്ന് ഹൈകോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. പെരിയാര്‍ മലിനീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. സംയോജിത നദീതട പരിപാലനത്തിനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Story Highlights : high court direct to take action in periyar river pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here